ഫാറോക്കിൽ വിദ്യാർഥികൾ തമ്മിൽ കത്തിക്കുത്ത്; കഴുത്തിനു കുത്തേറ്റ വിദ്യാർഥി ആശുപത്രിയിൽ
Saturday, January 25, 2025 5:29 PM IST
കോഴിക്കോട്: വിദ്യാർഥികൾ തമ്മിൽ കത്തിക്കുത്ത്. കോഴിക്കോട് ഫാറോക്കിൽ മണ്ണൂർ പത്മരാജ സ്കൂളിന് സമീപം ആണ് സംഭവം.
ഒരു പ്ലസ് വൺ വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിനു കുത്തേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഒരു വർഷം മുൻപ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് വിവരം. ഇത് പരിഹരിക്കാൻ ഇരുവരും നേരിൽ കണ്ടപ്പോഴാണ് സംഭവം കത്തിക്കുത്തിൽ കലാശിച്ചത്. കുത്തിയ വിദ്യാർഥിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.