രഞ്ജിയിൽ മുംബൈയെ തകർത്ത് ജമ്മു കാഷ്മീർ
Saturday, January 25, 2025 3:39 PM IST
മുംബൈ: രഞ്ജി ട്രോഫിയിൽ മുംബൈയെ തകർത്ത് ജമ്മു കാഷ്മീർ. അഞ്ച് വിക്കറ്റിനാണ് ജമ്മു കാഷ്മീരിന്റെ വിജയം. സ്കോർ:- മുംബൈ 120 & 290, ജമ്മു കാഷ്മീർ 206 & 207/5.
രോഹിത് ശർമ, യശ്വസി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ശിവം ദുബെ, ഷാർദുൽ താക്കൂർ തുടങ്ങിയ മുംബൈയുടെ വന്പൻ താരനിരയെ തകർത്താണ് കാഷ്മീർ വിജയം നുകർന്നത്.
രണ്ടാം ഇന്നിംഗിസിൽ 205 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കാഷ്മീരിനായി ഓപ്പണർ ശുഭം ഖജൂരിയ മികച്ച തുടക്കമാണ് കുറിച്ചത്. 89 പന്തിൽനിന്നും ഖജൂരിയ 45 റണ്‍സെടുത്തു. ഓപ്പണർ യാവർ ഹസൻ 24 റണ്‍സും നേടി.
വിവൃന്ത് ശർമ 38 റണ്‍സും അബ്ദുൾ സമദ് 24 റണ്‍സും നേടി. ആബിദ് മുഷ്താഖ് പുറത്താകാതെ 32 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
മുംബൈയ്ക്കായി ഷംസ് മുലാനി നാല് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും കാഷ്മീരിനെ പിടിച്ചുകെട്ടാനായില്ല. ഇന്ന് 274-7ന് ബാറ്റിംഗ് പുനരാംഭിച്ച മുംബൈയ്ക്ക് 16 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.
ജയത്തോടെ ജമ്മു കാഷ്മീർ ഗ്രൂപ്പ് എയിൽ 29 പോയിന്റുമായി പട്ടിയിൽ ഒന്നാം സ്ഥാനത്തെത്തി. 22 പോയിന്റുള്ള മുംബൈ മൂന്നാം സ്ഥാനത്താണ്. 27 പോയിന്റുമായി ബറോഡയാണ് ഗ്രൂപ്പിൽ രണ്ടാമത്.