എറണാകുളത്ത് ലഹരിക്കേസിലെ പ്രതി ജയില്‍ ചാടി
Saturday, January 25, 2025 3:38 PM IST
കൊച്ചി: എറണാകുളം സബ് ജയിലില്‍നിന്ന് പ്രതി ചാടിപ്പോയി. പശ്ചിമ ബംഗാള്‍ സ്വദേശി മന്ദി ബിശ്വാസ് ആണ് ജയില്‍ ചാടിയത്.
കഴിഞ്ഞ ദിവസം ലഹരിക്കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ഇവിടെ റിമാൻഡിൽ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇയാള്‍ ചാടിപ്പോയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പോലീസും എക്സൈസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
മന്ദി ബിശ്വാസ് അടക്കം മൂന്ന് പേരെയാണ് ലഹരിമരുന്ന് വില്‍പ്പനക്കേസില്‍ എക്സൈസ് പിടികൂടിയത്. ജയിലില്‍ എത്തിയ ശേഷം ഇയാള്‍ പല തവണ ഉദ്യോഗസ്ഥരോട് കയര്ത്തിരുന്നെന്നാണ് വിവരം.