മാളയിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; രണ്ടുപേർക്ക് പൊള്ളലേറ്റു
Saturday, January 25, 2025 2:53 PM IST
തൃശൂർ: മാളയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പൊള്ളലേറ്റു.
പൊയ്യ സ്വദേശികളായ ഉണ്ണികൃഷ്ണൻ (56), അനൂപ് ദാസ് ( 34 ) എന്നിവർക്കാണ് പൊള്ളറ്റേത്. പൊള്ളലേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.