തൊടുപുഴയിൽ കത്തിയ കാറിനുള്ളിൽ മൃതദേഹം
Saturday, January 25, 2025 2:28 PM IST
തൊടുപുഴ: പെരുമാങ്കണ്ടത്ത് കത്തിയ കാറിനുള്ളിൽ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പ്രദേശവാസിയായ സിബിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സിബിയുടെ മകൻ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
സിബി രാവിലെ സാധനം വാങ്ങാനായി വീട്ടിൽനിന്നും ഇറങ്ങിയതാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.