സിബിഐ ചമഞ്ഞ് തട്ടിപ്പ്; മുന്‍ പ്രതിരോധ ഉദ്യോഗസ്ഥന് 45 ലക്ഷം രൂപ നഷ്ടമായി
Saturday, January 25, 2025 1:30 PM IST
പത്തനംതിട്ട: സിബിഐ ചമഞ്ഞ് മുന്‍ പ്രതിരോധ ഉദ്യോഗസ്ഥന്റെ 45 ലക്ഷം രൂപ തട്ടിയെടുത്തു. പത്തനംതിട്ട കുഴിക്കാല സ്വദേശി കെ.തോമസിനാണ് പണം നഷ്ടമായത്.
മകന്റെ പ്രൊഫൈല്‍ ചിത്രമുള്ള മൊബൈല്‍ ഫോണ്‍ നമ്പറില്‍നിന്നാണ് വിളിയെത്തിയത്. പണം കൃത്രിമത്തില്പ്പെട്ട് കിടക്കുകയാണെന്നും സുരക്ഷിതമായ അക്കൗണ്ടിലേക്ക് മാറ്റണമെന്നും കേസ് കഴിയുമ്പോള്‍ തിരികെ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. പിന്നീട് സംശയം തോന്നിയതോടെ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.