കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെയും നഴ്സിനെയും മൂന്നംഗസംഘം മർദിച്ചു
Saturday, January 25, 2025 1:19 PM IST
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെയും നഴ്സിനെയും മൂന്നംഗ സംഘം മർദിച്ചു. ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. അരുൺ. എസ്. ദാസ്. നഴ്സ് അരുൺ എന്നിവരെയാണ് മർദിച്ചത്.
ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഡോക്ടറുടെ ചികില്‍സയെ ചോദ്യം ചെയ്തായിരുന്നു മര്‍ദനം. സംഭവത്തില്‍ കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഷമീം (19), മുഹമ്മദ് ഷാജഹാൻ (20), മുഹമ്മദ് അദിനാൻ (18) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു.