കൂടരഞ്ഞിയിൽ പുലി കൂട്ടിൽ കുടുങ്ങി
Saturday, January 25, 2025 1:00 PM IST
കോഴിക്കോട്: കൂടരഞ്ഞി പെരുന്പൂളയിൽ പുലി കൂട്ടിൽ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് മൂന്ന് വയസുള്ള ആൺ പുലി കുടുങ്ങിയത്.
പ്രദേശത്തുനിന്നും രണ്ടാഴ്ച മുൻപ് വളർത്തുമൃഗങ്ങളെ പുലി പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലിക്ക് കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം.
പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റാനാണ് തീരുമാനം. ഇവിടെയെത്തിച്ച് പരിശോധനകൾ നടത്തിയശേഷം പുലിയെ ഉൾവനത്തിൽ തുറന്നുവിടാനാണ് പദ്ധതി.