ജമ്മു കാഷ്മീരില്‍ സൈനിക ക്യാമ്പിന് നേരെ വെടിവയ്പ്
Saturday, January 25, 2025 12:38 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കത്വയില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് സൈനിക ക്യാമ്പിന് നേരെ വെടിവയ്പുണ്ടായത്. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ ഓടി രക്ഷപ്പെട്ടു.
ഇതോടെ പ്രദേശം വളഞ്ഞ് സൈന്യം തെരച്ചില്‍ നടത്തുകയാണ്. റിപ്പബ്ലിക് ദിനാഘോഷത്തിന് തൊട്ടുമുമ്പായി സൈനിക ക്യാമ്പിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ കാഷ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.