തി​രു​വ​ന​ന്ത​പു​രം: സ​മ​ര​ത്തി​ൽ നി​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ. സ​മ​ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് ആ​ലോ​ച​ന​യെ​ന്നും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ വ്യ​ക്ത​മാ​ക്കി.

ഭ​ക്ഷ​ണം നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​ത്. വ​സ്തു​ത പ​റ​ഞ്ഞാ​ൽ സ​മ​ര​ക്കാ​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തി​ന് തു​ല്യം ആ​കും. 60 ശ​ത​മാ​നം പേ​ർ​ക്ക് ഇ​ന്ന​ലെ​വ​രെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​ഞ്ഞു.

ബ​ജ​റ്റി​ന്‍റെ തി​ര​ക്കു​ള്ള​ത്തി​നാ​ലാ​ണ് ച​ർ​ച്ച​യി​ൽ ധ​ന​മ​ന്ത്രി പോ​യ​തെ​ന്നും അ​ല്ലാ​തെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞ​ത് പോ​ലെ അ​വ​രെ അ​വ​ഹേ​ളി​ച്ച​ത​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.

വ്യാ​പാ​രി​ക​ളു​മാ​യി ഒ​രു ത​ർ​ക്ക​ത്തി​നും താ​ൻ ഇ​ല്ലെ​ന്നും 40 കോ​ടി രൂ​പ കൊ​ടു​ക്കാം എ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത് കൊ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.