തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഡി​സി​സി ട്ര​ഷ​റ​റാ​യി​രു​ന്ന എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കെ​പി​സി​സി സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി ന്യാ​യ​മെ​ന്ന് നാ​ലം​ഗ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​ത്തി​ന് സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും പാ​ർ​ട്ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ല​ട​ക്കം അ​ന​ഭി​ല​ഷ​ണീ​യ പ്ര​വ​ണ​ത​ക​ളി​ൽ പാ​ർ​ട്ടി​ക്ക് ക​ടി​ഞ്ഞാ​ൻ വേ​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ത​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് മു​ന്നി​ൽ ബാ​ധ്യ​ത​യെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യെ​ന്നും ക​ട​ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍​കി​യെ​ന്നും കു​ടും​ബ​വും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.