കടുവയെ പിടികൂടാന്‍ വൈകുന്നു; പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
Saturday, January 25, 2025 11:34 AM IST
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം വൈകുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പ് ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം.
ഉദ്യോഗസ്ഥരെ പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഇനിയും ജീവന് കളയാനാണോ വനംവകുപ്പ് കാത്തുനില്ക്കുന്നതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം.
കടുവയെ വെടിവച്ച് കൊല്ലാനാണ് ഉത്തരവിട്ടത്. എന്നാല്‍ കൂടുവച്ച് പിടിച്ചും മയക്കുവെടി വച്ചും മാറ്റാനുള്ള വനംവകുപ്പിന്റെ നീക്കം അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.