കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് സ​ർ​വേ ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. പാ​ർ​ട്ടി വേ​ദി​യി​ൽ ഇ​ക്കാ​ര്യം അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷെ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​നു മി​നി​മം 60 സീ​റ്റു​ക​ളെ​ങ്കി​ലും ല​ഭി​ക്ക​ണം. പാ​ർ​ട്ടി​ക്ക് കൂ​ടു​ത​ൽ നി​യ​മ​സ​ഭാ സീ​റ്റ് നേ​ടാ​ൻ എ​ഐ​സി​സി ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. താ​ൻ സ​ർ​വേ ന​ട​ത്താ​ൻ പോ​കു​ന്നു​വെ​ന്ന് പാ​ർ​ട്ടി​യി​ൽ പ​റ​യേ​ണ്ട​തി​ല്ല.

സ​ർ​വേ പ്ര​തി​പ​ക്ഷ നേ​താ​വി​നും കെ. ​സു​ധാ​ക​ര​നും ന​ട​ത്താം. എ​ന്നാ​ൽ സ​ർ​വേ ന​ട​ത്തി​യ കാ​ര്യം പാ​ർ​ട്ടി​യി​ൽ പ​റ​യ​ണം. അ​ത് പ്ര​തി​പ​ക്ഷ നേ​താ​വ് ചെ​യ്തി​ട്ടു​ണ്ട്. പാ‍​ർ​ട്ടി​യി​ൽ മു​ഖ​ത്ത് നോ​ക്കി നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കാ​ൻ ഒ​രു വി​ല​ക്കു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ‌​ഞ്ഞു.

സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​തേ​ക്കു​റി​ച്ച് ഇ​തു​വ​രെ ആ​ലോ​ചി​ച്ചി​ട്ട് പോ​ലു​മി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.