മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതി ശിവദാസ് പിടിയില്‍
Saturday, January 25, 2025 10:27 AM IST
പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടർന്നു യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊലപാതകത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതി ശിവപ്രസാദാണ് പിടിയിലായത്.
കുമ്പഴയില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദിന്റെ വീട്ടിലായിരുന്നു സംഭവം.
തലയിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞിരുന്നു.
തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശിവപ്രസാദ് പിടിയിലായത്.