ശരീരത്തിൽ എംഡിഎംഎ ഒളിപ്പിച്ചുകടത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ
Saturday, January 25, 2025 8:27 AM IST
തിരുവനന്തപുരം: വർക്കലയിൽ എംഡിഎംഎ ഒളിപ്പിച്ചുകടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. വർക്കല തോക്കാട് സ്വദേശികളായ അഫ്നാൻ (24), മുഹ്സിൻ (23) എന്നിവരാണ് പിടിയിലായത്.
ബാംഗ്ലൂരിൽനിന്ന് ട്രെയിൻ മാർഗ്ഗം വർക്കലയിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ശാരീരിക പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. മുഹ്സിന്റെ ശരീരത്തിൽനിന്നും 28 ഗ്രാം എംഡിഎംഎ കണ്ടെത്തി.