ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്
Saturday, January 25, 2025 7:18 AM IST
പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ ഊരിത്തെറിച്ച് അപകടം. വെള്ളിയാഴ്ച രാത്രി പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്താണ് അപകടമുണ്ടായത്.
ടയർ ഊരിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് നിന്നു. സംഭവത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.
തലയ്ക്കും കാലിനും പരിക്കേറ്റ ഇവരെ പാലക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.