ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി; യുവാവ് അറസ്റ്റിൽ
Saturday, January 25, 2025 6:36 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ഇന്ത്യാന സ്വദേശിയായ ഡഗ്ലസ് ത്രാംസ് (23) ആണ് പിടിയിലായത്.
സമൂഹമാധ്യമമായ ടിക് ടോക്കിൽ പങ്കുവച്ച നിരവധി വീഡിയോകളിലൂടെയായിരുന്നു ഡഗ്ലസിന്റെ ഭീഷണി. ട്രംപിനെ കൊലപ്പെടുത്തേണ്ടതുണ്ടെന്നും അമേരിക്കയിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ഉടൻ ബോംബിടണമെന്നും ഇയാൾ പ്രസ്താവന നടത്തി.
വ്യാഴാഴ്ച പോലീസ് പിടികൂടിയ ഇയാളെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.