വാളയാറിൽ കാട്ടാനയാക്രമണം; കർഷകന് പരിക്ക്
Saturday, January 25, 2025 6:19 AM IST
പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം.
കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയൻ ഇവിടെയെത്തിയത്. എന്നാൽ ഇതിനിടെ വിജയനെ കാട്ടാന തിരിച്ചോടിച്ചു. വിജയന്റെ കാലിനും ഇടുപ്പിനുമാണ് പരിക്ക്.
ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.