ഇ​സ്താം​ബു​ൾ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ തു​ര്‍​ക്കി​യി​ലെ സ്കീ ​റി​സോ​ര്‍​ട്ടി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 14 പേ​ർ അ​റ​സ്റ്റി​ൽ. ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യും ഇ​യാ​ളു​ടെ അ​ടു​ത്ത ബ​ന്ധു​വും ജ​ന​റ​ൽ മാ​നേ​ജ​ർ, ഡ​യ​റ​ക്ട​ർ, ചീ​ഫ് ഇ​ല​ക്ട്രീ​ഷ്യ​ൻ തു​ട​ങ്ങി​യ​വ​ർ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

12 നി​ല​ക​ളു​ള്ള ഹോ​ട്ട​ലി​ൽ ഫ​യ​ർ അ​ലാ​റ​ങ്ങ​ളോ സേ​ഫ്റ്റി എ​ക്സി​റ്റു​ക​ളോ ഫ​യ​ർ വാ​തി​ലു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ 21 നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 78 പേ​ർ മ​രി​ക്കു​ക​യും 51 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​പ​ക​ട സ​മ​യ​ത്ത് 234 പേ​രാ​ണ് ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.