ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ട്വന്റി 20 ഇന്ന്
Saturday, January 25, 2025 4:37 AM IST
ചെന്നൈ: ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. രാത്രി ഏഴിന് മത്സരം ആരംഭിക്കും.
രണ്ടാം ജയത്തോടെ പരന്പരയിൽ ലീഡുയർത്താനാണ് ഇന്ത്യൻ യുവനിര ഇറങ്ങുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന ചിദംബരം സ്റ്റേഡിയം ബാറ്റർമാർക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ആദ്യമത്സരത്തിൽ അഭിഷേക് ശർമയുടെ അർധസെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് തുടക്കത്തിന്റെയും ബലത്തിൽ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.