ട്രാവലർ തലകീഴായി മറിഞ്ഞു ; പത്തുപേർക്ക് പരിക്ക്
Thursday, January 23, 2025 11:56 PM IST
കൊച്ചി: എറണാകുളം കടമറ്റത്ത് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തുപേർക്ക് പരിക്ക്. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ വ്യാഴാഴ്ച രാത്രി 11 നുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരുമായി പോയ ട്രാവലർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.