കല്ല്യാണവീട്ടിലെത്തിയ രണ്ട് വയസുകാരൻ ചൂട് എണ്ണനിറച്ച പാത്രത്തിൽ വീണ് മരിച്ചു
Thursday, January 23, 2025 11:11 PM IST
ഭോപ്പാൽ: ചൂട് എണ്ണനിറച്ചുവച്ചിരുന്ന പാനിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഭോപാലിലെ നിഷാത്പുരയിൽ ആണ് സംഭവം.
പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. ഇവിടെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂട് എണ്ണ നിറച്ച് നിലത്തുവച്ചിരുന്ന പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.