കോൺഗ്രസ് പുനസംഘടന; ഹൈക്കമാൻഡ് തീരുമാനം ഉടൻ
Thursday, January 23, 2025 9:38 PM IST
ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ചർച്ചകൾ സജീവമാക്കി. നേതൃമാറ്റത്തിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അടുത്തയാഴ്ചയോടെ തീരുമാനം പ്രഖ്യാപിക്കാനാണ് എഐസിസിയുടെ നീക്കം.
ആദ്യ ഘട്ടത്തിൽ ദീപ ദാസ് മുൻഷി കേരളത്തിലെ നേതാക്കളെ പ്രത്യേകം കണ്ടിരുന്നു. ഇതിലെ നിർദേശങ്ങളും തുടർ ചർച്ചകളുടെ പോക്കുമനുസരിച്ചാകും അന്തിമ തീരുമാനം. കെ.സുധാകരനെ മാറ്റണമെന്ന ആവശ്യം ഒട്ടുമിക്ക നേതാക്കളും മുൻപോട്ട് വച്ചിട്ടുണ്ട്.
പ്രഖ്യാപനത്തിന് മുന്‍പ് രാഹുല്‍ ഗാന്ധി കെ.സുധാകരനുമായി സംസാരിക്കും. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരമാവധി പരിഹരിക്കാനാണ് എഐസിസിയുടെ ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള വി.ഡി.സതീശന്റെ പ്ലാൻ 63 നിർദ്ദേശത്തെ തള്ളേണ്ടെന്നാണ് ഐസിസി നിലപാട്.