ന്യൂ​ഡ​ൽ​ഹി: തൊ​ണ്ണൂ​റ്റി​യേ​ഴാ​മ​ത് ഓ​സ്‌​ക​ര്‍ നോ​മി​നേ​ഷ​നു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ആ​ടു​ജീ​വി​ത​വും ഓ​ള്‍ വി ​ഇ​മാ​ജി​ന്‍ ആ​സ് ലൈ​റ്റും നോ​മി​നേ​ഷ​നി​ല്‍ ഇ​ടം നേ​ടി​യി​ല്ല.14 നോ​മി​നേ​ഷ​നു​ക​ളു​മാ​യി ഫ്ര​ഞ്ച് ചി​ത്രം എ​മി​ലി​യ പെ​ര​സ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.

ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ ഹി​ന്ദി ഷോ​ര്‍​ട്ട് ഫി​ലിം അ​നു​ജ​യ്ക്ക് ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദ്ദേ​ശ​മു​ണ്ട്. ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റാ​ണ്. ലൈ​വ് ആ​ക്ഷ​ന്‍ ഷോ​ര്‍​ട്ട് ഫി​ലിം വി​ഭാ​ഗ​ത്തി​ലാ​ണ് നാ​മ​നി​ര്‍​ദ്ദേ​ശം. മാ​ര്‍​ച്ച്‌ ര​ണ്ടി​നാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം.

പ്രാ​ഥ​മി​ക യോ​ഗ്യ​ത നേ​ടി​യ 323 ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ല്‍ 207 ചി​ത്ര​ങ്ങ​ള്‍​ക്ക് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​നാ​യി മ​ത്സ​രി​ക്കാം. 207 ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍ ആ​റ് ഇ​ന്ത്യ​ന്‍ സി​നി​മ​ക​ളും ഇ​ടം​നേ​ടി​യി​രു​ന്നു.

ബ്ലെ​സി- പൃ​ഥ്വി​രാ​ജ് ടീ​മി​ന്‍റെ ആ​ടു​ജീ​വി​തം, ശി​വ​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ സൂ​ര്യ നാ​യ​ക​നാ​യ ക​ങ്കു​വ, പാ​യ​ല്‍ ക​പാ​ഡി​യ​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ക​നി കു​സൃ​തി​യും ദി​വ്യ പ്ര​ഭ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഓ​ള്‍ വി ​ഇ​മാ​ജി​ന്‍ ആ​സ് ലൈ​റ്റ്, ശു​ചി ത​ലാ​ത്തി സം​വി​ധാ​നം ചെ​യ്ത ഗേ​ള്‍​സ് വി​ല്‍ ബി ​ഗേ​ള്‍​സ്, ര​ണ്‍​ദീ​പ് ഹൂ​ദ സം​വി​ധാ​നം ചെ​യ്ത് നാ​യ​ക​നാ​യ സ്വ​ത​ന്ത്ര്യ​വീ​ര്‍ സ​വ​ര്‍​ക്ക​ര്‍, സ​ന്തോ​ഷ് (ഇ​ന്ത്യ-​യു​കെ) എ​ന്നി​വ​യാ​യി​രു​ന്നു ചി​ത്ര​ങ്ങ​ള്‍.