ഉള്ള്യേരിയില്‍ തെരുവ് നായ ആക്രമണം; വിദ്യാർഥിനിക്ക് അടക്കം രണ്ട് പേർക്ക് കടിയേറ്റു
Thursday, January 23, 2025 9:02 PM IST
കോഴിക്കോട്: ഉള്ള്യേരിയില്‍ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി അലോന (14), പൂക്കോടന്‍ ചാലില്‍ മിനി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പൂക്കോട്ട്യേരിതാഴെ വച്ചാണ് മിനിയ്ക്ക് നായയുടെ കടിയേറ്റത്. ബുധനാഴ്ച് സ്കൂൾ വിട്ട് വരുന്നവഴിയാണ് അലോനയ്ക്കു നേരേ നായയുടെ ആക്രമണമുണ്ടായത്.
പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. പ്രദേശത്ത് തെരുവ്നായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.