ആന എഴുന്നള്ളിപ്പിലെ ദൂരപരിധി; അപ്രായോഗികതയുണ്ടെന്ന് സർക്കാർ
Thursday, January 23, 2025 8:23 PM IST
തിരുവനന്തപുരം: ആന എഴുന്നള്ളിപ്പിലെ ദൂരപരിധിയിൽ സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി. ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോഗികതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉൾപ്പെടെയുള്ളവ പരിഗണിക്കണം.
വെടിക്കെട്ട് സ്ഥലവും ആനകൾ നിൽക്കുന്ന ദൂരവും കണക്കാക്കുന്നതിന് പൊതുമായ മാനദണ്ഡം പ്രായോഗികമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.