വാൽപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ ജീപ്പ് കാട്ടാന തകർത്തു
Thursday, January 23, 2025 6:53 PM IST
തൃശൂർ: വൈദ്യുതി വകുപ്പ് ജീവനക്കാരുമായി പോയ ജീപ്പ് കാട്ടാന ആക്രമിച്ചു. വാൽപ്പാറയിൽ വച്ച് ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു.
ജീപ്പിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. റോഡിൽ കാട്ടാനയെ കണ്ട് ജീപ്പ് പിന്നോട്ട് എടുത്തെങ്കിലും ആന ആക്രമിക്കുകയായിരുന്നു.
ജീപ്പ് കൊമ്പിൽ കോർത്ത് താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി. അപകടത്തിൽ ജീപ്പിന്റെ ചില്ലുകളും മുൻ ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.