അണ്ടർ 19 വനിതാ ലോകകപ്പ്; ഗ്രൂപ്പ് എയിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് ജയം
Thursday, January 23, 2025 6:23 PM IST
കുലാലംപുർ: അണ്ടർ 19 വനിതാ ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് 60 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് അടിച്ചെടുത്തു.
44 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 49 റൺസ് നേടിയ ഗൊങ്കാഡി തൃഷയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. എന്നാൽ ഇന്ത്യ ഉയർത്തിയ സ്കോർ മറികടക്കാനായി മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കൻ വനിതകൾ ക്രീസിൽ നിരാശരാവുകയായിരുന്നു.
ലങ്കൻ ടീമിന്റെ ബാറ്റിംഗ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 58 റൺസിൽ അവസാനിക്കുകയായിരുന്നു. പരുണിക സിസോഡിയ, ഷബ്നം ഷക്കിൽ, ജോഷിത വി.ജെ. എന്നിവർ രണ്ട് വിക്കറ്റുകൾ വീതം ഇന്ത്യക്കായി വീഴ്ത്തി.