അനധികൃതമായി യുഎസില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറെന്ന് ഇന്ത്യ
Thursday, January 23, 2025 5:11 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍.
അനധികൃതമായി യുഎസില്‍ താമസിച്ചുവരുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിൽ എല്ലായ്പ്പോഴും തുറന്ന സമീപനമാണുള്ളതെന്നും ജയശങ്കര്‍ പറഞ്ഞു. ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയെ ധരിപ്പിച്ചതായും ജയശങ്കർ പറഞ്ഞു.
യുഎസില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് സംവാദങ്ങള്‍ നടക്കുന്നുണ്ടെന്നും വിഷയത്തില്‍ യുഎസിലെ ജനങ്ങള്‍ അസ്വസ്ഥരാണെന്നുള്ള കാര്യം മനസിലാക്കുന്നതായും ജയശങ്കര്‍ പറഞ്ഞു.
അനധികൃതകുടിയേറ്റത്തെ ഇന്ത്യ എതിര്‍ക്കുന്നു. അനധികൃതകുടിയേറ്റം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.