ഡിസിസി ട്രഷറര്‍ ജീവനൊടുക്കിയ കേസ്; ഐ.സി.ബാലകൃഷ്ണനെ ചോദ്യം ചെയ്തു
Thursday, January 23, 2025 4:48 PM IST
കല്‍പ്പറ്റ: ഡിസിസി ട്രഷറര്‍ എന്‍.എം.വിജയൻ ജീവനൊടുക്കിയ കേസിൽ ഐ.സി.ബാലകൃഷ്ണന് എംഎല്‍എയെ പോലീസ് ചോദ്യം ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ.
പുത്തൂര്‍വയലിലുള്ള ജില്ലാ പോലീസ് ക്യാമ്പില്‍വച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് മൂന്നിനാണ് അവസാനിച്ചത്. എന്‍.എം.വിജയന്റെ കത്തുകളിലെ പരാമര്‍ശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
കത്തിൽ പരാമർശിച്ച സാമ്പത്തിക ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എംഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്, കെ.കെ.ഗോപിനാഥന് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ വിട്ടയച്ചിരുന്നു.