ജയിലിൽ യൂട്യൂബർ മണവാളന്റെ മുടിമുറിച്ചു; പിന്നാലെ അസ്വസ്ഥത, മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
Thursday, January 23, 2025 4:02 PM IST
തൃശൂർ: ജയിലിൽ കഴിയുന്ന യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടി മുറിച്ചു. മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ജയിൽ ചട്ടപ്രകാരമാണ് മുടിമുറിച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് യൂട്യൂബർ മണവാളൻ അറസ്റ്റിലായത്.
മദ്യ ലഹരിയില്‍ കേരള വര്‍മ കോളജ് വിദ്യാര്‍ഥികളെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചതായാണ് കേസ്. 10 മാസമായി ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ കുടകിൽനിന്ന് പിടികൂടിയത്.