കോട്ടയത്ത് അനധികൃതമായി ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 32 ലക്ഷം രൂപ പിടികൂടി
Thursday, January 23, 2025 3:23 PM IST
കോട്ടയം: അനധികൃതമായി കടത്തിക്കൊണ്ടുവന്ന 32 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജി എന്നയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ എത്തിയ ഇയാൾ കോട്ടയത്തുവച്ച് ബുധനാഴ്ചയാണ് പിടിയിലായത്. ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്ക് കൊണ്ടുപോകുകയാണ് പണം എന്ന മൊഴിയാണ് പ്രതി നൽകിയത്.
റെയിൽവേ പോലീസും എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടികൂടിയത്. ഇൻകംടാക്സ് അധികൃതർ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.