പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയായി ഇ.എൻ. സുരേഷ് ബാബു തുടരും
Thursday, January 23, 2025 3:05 PM IST
ചിറ്റൂർ: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എൻ. സുരേഷ് ബാബുവിനെ സമ്മേളനം ഐകകണ്ഠമായി തെരഞ്ഞെടുത്തു. സുരേഷ് ബാബുവിന് ജില്ലാ സെക്രട്ടറിയായി ഇത് രണ്ടാം ഊഴമാണ്.
സമ്മേളനം 44 അംഗ ജില്ലാ കമ്മിറ്റിയെ ആണ് തെരഞ്ഞെടുത്തത്. അതിൽ എട്ട് പേർ പുതുമുഖങ്ങളാണ്.
സുരേഷ് ബാബു നിലവിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, മലബാർ സിമന്റസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. സുരേഷ് ബാബു എസ്എഫ്ഐ ചിറ്റൂർ ഏരിയ പ്രസിഡന്റും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു.