കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് കൗ​ൺ​സി​ല​ർ ക​ലാ രാ​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. മൂ​വാ​റ്റു​പു​ഴ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ലെ ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ​യു​ള്ള പ്ര​തി​ക​ളെ​യാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡി​ൽ അ​യ​ച്ച​ത്.

സി​പി​എം ചെ​ള്ള​ക്കാ​പ​ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​രു​ൺ വി. ​മോ​ഹ​ൻ, പ്ര​വ​ർ​ത്ത​ക​രാ​യ സ​ജി​ത്ത് എ​ബ്ര​ഹാം, റി​ൻ​സ് വ​ർ​ഗീ​സ്, ടോ​ണി ബേ​ബി എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം ക​ലാ രാ​ജു പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മെ​ന്ന് കൂ​ത്താ​ട്ടു​കു​ളം ഏ​രി​യ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് അ​ന്നു​ത​ന്നെ പോ​ലീ​സി​നോ​ട് അ​ക്കാ​ര്യം പ​റ​ഞ്ഞി​ല്ല. സം​ഭ​വ ദി​വ​സം ക​ലാ രാ​ജു പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ അ​നാ​രോ​ഗ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ദു​രൂ​ഹ​മെ​ന്നു​മാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ഒ​രു പ​രി​ച​യ​വും ഇ​ല്ലാ​ത്ത ക​ലാ രാ​ജു​വി​നെ മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ്വ​ന്തം കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്നും ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ ക​ലാ രാ​ജു​വി​നെ ശു​ശ്രൂ​ഷി​ക്കു​ന്ന​ത് കു​ഴ​ൽ​നാ​ട​ന്‍റെ ക്രി​മി​ന​ലു​ക​ളാ​ണെ​ന്നും സി​പി​എം നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.