ബം​ഗ​ളൂ​രു: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ രോ​ഹി​ത് ശ​ർ​മ​യ്ക്കും യ​ശ​സ്വി ജ​യ്സ്വാ​ളി​നും ഋ​ഷ​ഭ് പ​ന്തി​നും പി​ന്നാ​ലെ നി​രാ​ശ​പ്പെ​ടു​ത്തി ശു​ഭ്മാ​ന്‍ ഗി​ല്ലും. ക​ര്‍​ണാ​ട​ക​യ്ക്കെ​തി​രേ പ‍​ഞ്ചാ​ബി​നാ​യി ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ ഗി​ൽ എ​ട്ടു പ​ന്തി​ല്‍ നാ​ലു റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. അ​ഭി​ലാ​ഷ് ഷെ​ട്ടി​യു​ടെ പ​ന്തി​ല്‍ കൃ​ഷ്ണ​ന്‍ ശ്രീ​ജി​ത്ത് പി​ടി​ച്ചു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, നാ​യ​ക​നാ​യ ഗി​ൽ അ​ട​ക്ക​മു​ള്ള ബാ​റ്റ​ർ​മാ​ർ നി​റം​മ​ങ്ങി​യ​തോ​ടെ പ​ഞ്ചാ​ബ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ വെ​റും 55 റ​ൺ​സി​നു പു​റ​ത്താ​യി. 16 റ​ൺ​സെ​ടു​ത്ത ര​മ​ൺ​ദീ​പ് സിം​ഗി​നും 12 റ​ൺ​സെ​ടു​ത്ത മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ​യ്ക്കും മാ​ത്ര​മാ​ണ് ര​ണ്ട​ക്ക​മെ​ങ്കി​ലും ക​ട​ക്കാ​നാ​യ​ത്.

പ്ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗ് (ആ​റ്), പു​ഖ്‌​രാ​ജ് മ​ന്‍ (ഒ​ന്ന്), അ​ന്‍​മോ​ല്‍​പ്രീ​ത് സിം​ഗ് (പൂ​ജ്യം), സ​ന്‍​വീ​ര്‍ സിം​ഗ് (ഒ​ന്ന്), സ​പ​ഖ്ദീ​പ് ബ​ജ്‌​വ (പൂ​ജ്യം), ആ​രാ​ധ്യ ശു​ക്ല (പൂ​ജ്യം), ജ​സ് ഇ​ന്ദ​ർ (നാ​ല്) എ​ന്നി​വ​ര്‍ നി​രാ​ശ​പ്പെ​ടു​ത്തി.

ക​ര്‍​ണാ​ട​ക​യ്ക്കാ​യി വി. ​കൗ​ശി​ക് 16 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ അ​ഭി​ലാ​ഷ് ഷെ​ട്ടി മൂ​ന്നും എം. ​പ്ര​സി​ദ്ധ് ര​ണ്ട് വി​ക്ക​റ്റു​മെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ക​ർ​ണാ​ട​ക ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 92 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 20 റ​ൺ​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും 17 റ​ൺ​സു​മാ​യി ആ​ർ. സ്മ​ര​ണു​മാ​ണ് ക്രീ​സി​ൽ. ഓ​പ്പ​ണ​ർ​മാ​രാ​യ കെ.​വി. അ​നീ​ഷ് (33), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (20) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.