തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ മ​ധ്യ​പ്ര​ദേ​ശി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മ​ധ്യ​പ്ര​ദേ​ശ് ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 91 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

42 റ​ണ്‍​സു​മാ​യി നാ​യ​ക​ൻ ശു​ഭം ശ​ർ​മ​യും 10 റ​ൺ​സു​മാ​യി കു​മാ​ർ കാ​ർ​ത്തി​കേ​യ സിം​ഗു​മാ​ണ് ക്രീ​സി​ൽ. ഹ​ർ​ഷ് ഗാ​വ്‌​ലി (ഏ​ഴ്), ഹി​മാ​ന്‍​ഷു മ​ന്ത്രി (15), ര​ജ​ത് പാ​ട്ടീ​ദാ​ർ‌ (പൂ​ജ്യം), ഹ​ർ​പ്രീ​ത് സിം​ഗ് ഭാ​ട്യ (അ​ഞ്ച്), ആ​ര്യ​ൻ പാ​ണ്ഡെ (പൂ​ജ്യം), സാ​രാ​ൻ‌​ഷ് ജെ​യ്ൻ (എ​ട്ട്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. അ​തേ​സ​മ​യം, ര​ണ്ടു​റ​ൺ​സെ​ടു​ത്ത വെ​ങ്ക​ടേ​ഷ് അ​യ്യ​ർ റി​ട്ട​യേ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങി.

കേ​ര​ള​ത്തി​നു വേ​ണ്ടി 26 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ എം.​ഡി. നി​തീ​ഷാ​ണ് മ​ധ്യ​പ്ര​ദേ​ശി​നെ ത​ക​ർ​ത്ത​ത്. ജ​ല​ജ് സ​ക്സേ​ന​യും ആ​ദി​ത്യ സ​ർ​വാ​തെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

സ‌​ഞ്ജു സാം​സ​ണ്‍ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ ക​ളി​ക്കാ​ന്‍ ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പ​മാ​യ​തി​നാ​ല്‍ സ​ച്ചി​ന്‍ ബേ​ബി​യാ​ണ് കേ​ര​ള​ത്തെ ന​യി​ക്കു​ന്ന​ത്. എ​ലൈ​റ്റ് ഗ്രൂ​പ്പ് സി​യി​ല്‍ അ‍​ഞ്ച് ക​ളി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ കേ​ര​ളം ര​ണ്ട് ജ​യ​ങ്ങ​ളു​മാ​യി 18 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.