ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച മുൻ സൈനികൻ അറസ്റ്റിൽ
Thursday, January 23, 2025 1:01 PM IST
ഹൈദരാബാദ്: ഹൈദരാബാദിൽ ഭാര്യയെ വെട്ടിക്കൊന്നശേഷം കഷണങ്ങളാക്കി നുറുക്കി പ്രഷർ കുക്കറിൽ വേവിച്ചെന്ന് മുൻ സൈനികന്റെ കുറ്റസമ്മതം. കാണാതായതിനെത്തുടർന്നു യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഗുരുമൂർത്തി (45) പോലീസിനോടു കുറ്റസമ്മതം നടത്തിയത്.
ഈ മാസം 16നാണ് വെങ്കിട മാധവി (35)യെ കാണാതാകുന്നത്. മാധവിയുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഗുരുമൂർത്തി കുറ്റം ഏറ്റുപറഞ്ഞത്.
മൂന്നു ദിവസത്തോളം ശരീരഭാഗങ്ങൾ വേവിക്കുകയും പൊടിയാക്കുകയും ചെയ്തശേഷം പൊതിഞ്ഞു മീർപേട്ട് തടാകത്തിൽ വലിച്ചെറിയുകയായിരുന്നു. മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡാണ്.
ദമ്പതികൾക്കു രണ്ടു കുട്ടികളുണ്ട്. ഇരുവരും തമ്മിൽ അടിക്കടി വഴക്കുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.