ബജറ്റില്‍ പെന്ഷന് തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി
Thursday, January 23, 2025 12:30 PM IST
തിരുവനന്തപുരം: ബജറ്റില്‍ ക്ഷേമ പെന്ഷന് തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിലവിലുള്ള ക്ഷേമപെന്ഷന് കൃത്യമായി വിതരണം ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
ക്ഷേമപെന്ഷന് തുക വര്‍ധിപ്പിക്കുന്നതിനു പരിമിതിയുണ്ട്. ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അന്ന് നിലനിന്നിരുന്ന സാഹചര്യം വച്ചാണ്. അതിനുശേഷമാണ് ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധം പോലൊന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നുവന്നത്. അത് കുറച്ച് ബാധിച്ചിട്ടുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരം തുടരുകയോ വെട്ടിക്കുറച്ച തുക ലഭിക്കുകയോ ചെയ്താല്‍ കൂട്ടാന്‍ തടസമില്ലെന്നും പ്രകടന പത്രികയില്‍ ഉള്‍പ്പടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നേടാനുള്ള ശ്രമം നടത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.