തി​രു​വ​ന​ന്ത​പു​രം: പെ​രി​യ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പി.​ജ​യ​രാ​ജ​ന്‍ ജ​യി​ലി​ല്‍ സ​ന്ദ​ര്‍​ശി​ച്ച​തി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ലി​ല്‍ എ​ത്തു​മ്പോ​ള്‍ നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നും ജ​യി​ല്‍ അ​ഡ്വൈ​സ​റി ബോ​ര്‍​ഡ് അം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​ന്‍ പെ​രി​യ കേ​സി​ലെ പ്ര​തി​ക​ളെ ജ​യി​ലി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച​ത് ഗൗ​ര​വ​മാ​യി കാ​ണു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​ത് ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ​ മ​റു​പ​ടി.

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. അ​ത് സാ​ധ്യ​മാ​കാ​ന്‍ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ നി​ല​പാ​ടെ​ടു​ക്ക​ണം. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. റോ​ജി എം.​ജോ​ണ്‍, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, ടി.​സി​ദ്ദി​ഖ് എ​ന്നി​വ​ര്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ മ​റു​പ​ടി പ​റ​ഞ്ഞ​ത്.