കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി കൗ​ൺ​സി​ല​റാ​യ ക​ലാ രാ​ജു​വി​ന് മ​റു​പ​ടി​യു​മാ​യി സി​പി​എം. ക​ലാ രാ​ജു പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മെ​ന്ന് കൂ​ത്താ​ട്ടു​കു​ളം ഏ​രി​യ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് അ​ന്നു​ത​ന്നെ പോ​ലീ​സി​നോ​ട് അ​ക്കാ​ര്യം പ​റ​ഞ്ഞി​ല്ല. സം​ഭ​വ ദി​വ​സം ക​ലാ രാ​ജു പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ അ​നാ​രോ​ഗ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ദു​രൂ​ഹ​മെ​ന്നു​മാ​ണ് വി​മ​ർ​ശ​നം.

ഒ​രു പ​രി​ച​യ​വും ഇ​ല്ലാ​ത്ത ക​ലാ രാ​ജു​വി​നെ മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ്വ​ന്തം കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്നും ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ ക​ലാ രാ​ജു​വി​നെ ശു​ശ്രൂ​ഷി​ക്കു​ന്ന​ത് കു​ഴ​ൽ​നാ​ട​ന്‍റെ ക്രി​മി​ന​ലു​ക​ളാ​ണെ​ന്നും സി​പി​എം നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തി.