മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം തുടരുന്നു
Thursday, January 23, 2025 10:52 AM IST
തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും തുടരും. ചീഫ് വെറ്റിനറി സര്ജന് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ആനയ്ക്കായി തെരച്ചിൽ നടത്തിവരികയാണ്.
ആനയെ കണ്ടെത്താനുള്ള ദൗത്യസംഘത്തെയും ഇന്ന് വിപുലീകരിച്ചു. 50 അംഗസംഘത്തെയാണ് ഇന്ന് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപ് ആനയെ കണ്ടെത്തി മയക്കുവെടിവയ്ക്കാനാണ് ദൗത്യസംഘത്തിന്റെ നീക്കം.
ബുധനാഴ്ച നടന്ന തെരച്ചിലില്‍ മയക്കുവെടിവക്കാനുള്ള നീക്കങ്ങള്‍ക്കിടെ ആന ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞതോടെയാണ് ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.