നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Thursday, January 23, 2025 10:44 AM IST
തിരുവനന്തപുരം: നെയ്യാർ വലിയ വിളാകം കടവിൽ 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെയ്യാറിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കരയിൽ രണ്ട് ജോഡി ചെരുപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലൊന്ന് പുരുഷന്റേതും ഒന്ന് സ്ത്രീയുടേതുമാണ്.
തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയ
ക്കും.