യുവേഫ ചാമ്പ്യൻസ് ലീഗ്; റയൽ മാഡ്രിഡിന് ഗംഭീര ജയം
Thursday, January 23, 2025 5:32 AM IST
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ഗംഭീര ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ആർബി സാൽസ്ബർഗിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തു.
റയലിനായി റോഡ്രിഗൊയും വിനിഷ്യസ് ജൂനിയറും രണ്ടു ഗോളുകൾ വീതം നേടി. കൈലിയൻ എംബാപെ ഒരു ഗോളും നേടി.
വിജയത്തോടെ റയലിന് 12 പോയിന്റായി. ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് റയൽ.