ഐഎസ്എൽ: ബംഗളൂരുവിനെതിരെ ഒഡീഷ എഫ്സിക്ക് ജയം
Thursday, January 23, 2025 12:01 AM IST
ബംഗളൂരു: ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്കെതിരെ ഒഡീഷ എഫ്സിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷ വിജയിച്ചത്.
ഒഡീഷയ്ക്ക് വേണ്ടി ഡീഗോ മൗറിഷ്യോ രണ്ട് ഗോളുകളും ജെറി മൗമിതാംഗ ഒരു ഗോളും നേടി. ബംഗളൂരുവിനായി എഡ്ഗർ മെൻഡെസും സുനിൽ ഛേത്രിയുമാണ് ഗോളുകൾ നേടിയത്.
വിജയത്തോടെ ഒഡീഷയ്ക്ക് 24 പോയിന്റായി. നിലവിൽ പോയിന്റ് ടേബളിൽ ആറാം സ്ഥാനത്താണ് ഒഡീഷ.