കോ​ൽ​ക്ക​ത്ത: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 133 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 132 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷ് ബാ​റ്റിം​ഗ് നി​ര​യി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ ജോ​സ് ബ​ട്ട്ല​റി​ന് മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. 68 റ​ൺ​സാ​ണ് ബ​ട്ട്ല​ർ എ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി വ​രു​ൺ ച​ക്ര​വ​ർ​ത്തി മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. അ​ർ​ഷ്ദീ​പ് സിം​ഗും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ഇ​ന്ന് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തോ​ടെ ടി20 ​ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റെ​ടു​ക്കു​ന്ന ബൗ​ള​റെ​ന്ന നേ​ട്ട​വും അ​ര്‍​ഷ്ദീ​പ് സ്വ​ന്ത​മാ​ക്കി.