തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ഡി​എം​ഒ ആ​യി ഡോ. ​ആ​ശാ​ദേ​വി​യെ നി​യ​മി​ച്ചു​ക്കൊ​ണ്ടു​ള്ള പു​തി​യ ഉ​ത്ത​ര​വി​റ​ക്കി ആ​രോ​ഗ്യ വ​കു​പ്പ് .ഡോ. ​രാ​ജേ​ന്ദ്ര​നെ ഡി​എ​ച്ച്സി​ലേ​ക്കും മാ​റ്റി. ഡോ. ​രാ​ജേ​ന്ദ്ര​ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ (വി​ജി​ല​ൻ​സ്) ആ​യാ​ണ് നി​യ​മ​നം.

ഇ​രു​വ​രും ഒ​രേ സ​മ​യം ഡി​എം​ഒ ആ​യി ഓ​ഫീ​സി​ൽ തു​ട​ർ​ന്ന​ത് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​റ​ക്കി​യ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. മൂ​ന്ന് ഡി​എം​ഒ​മാ​രെ​യും നാ​ല് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ​മാ​രെ​യും ആ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. കോ​ഴി​ക്കോ​ട് ഡി​എം​ഒ ഡോ​ക്ട​ർ എ​ൻ രാ​ജേ​ന്ദ്ര​നു പ​ക​രം ഡോ​ക്ട​ർ ആ​ശാ​ദേ​വി ഡി​സം​ബ​ര്‍ പ​ത്തി​ന് ചു​മ​ത​ല ഏ​റ്റു.

പി​ന്നാ​ലെ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​ന് എ​തി​രെ എ​ൻ രാ​ജേ​ന്ദ്ര​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മ​ര്‍​പ്പി​ച്ചു. അ​നു​കൂ​ല ഉ​ത്ത​ര​വ് വാ​ങ്ങി രാ​ജേ​ന്ദ്ര​ൻ വീ​ണ്ടും കോ​ഴി​ക്കോ​ട് ഡി​എം​ഒ ആ​യി ചു​മ​ത​ല​യേ​റ്റു.

അ​വ​ധി​യി​ൽ ആ​യി​രു​ന്ന ഡോ​ക്ട​ർ ആ​ശാ​ദേ​വി ഡി​എം​ഒ ഓ​ഫീ​സി​ൽ എ​ത്തി​യ​തോ​ടെ ഒ​രു ഓ​ഫീ​സി​ൽ ര​ണ്ടു ഡി​എം​ഒ എ​ന്നാ​യി സ്ഥി​തി. ഇ​ത് നാ​ണ​ക്കേ​ടാ​യ​തോ​ടെ നേ​ര​ത്തെ ഇ​റ​ക്കി​യ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന് കാ​ട്ടി സ​ർ​ക്കാ​ർ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കി.

ഇ​തോ​ടെ​യാ​ണ് ഡോ​ക്ട​ർ രാ​ജേ​ന്ദ്ര​നും സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട, ക​ണ്ണൂ​ർ ഡി​എം​ഒ ഡോ​ക്ട​ർ പി​യു​ഷ് ന​മ്പൂ​തി​രി​യും അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ ജ​യ​ശ്രീ​യും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു.

പ​രാ​തി​ക്കാ​രു​ടെ ഭാ​ഗം കേ​ട്ട ശേ​ഷം ഒ​രു മാ​സ​ത്തി​ന​കം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഡോ. ​ആ​ശാ​ദേ​വി​യെ കോ​ഴി​ക്കോ​ട് ഡി​എം​ഒ ആ​കും. ഡോ. ​രാ​ജേ​ന്ദ്ര​ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ (വി​ജി​ല​ൻ​സ്) സ്ഥാ​ന​ത്തേ​ക്കും എ​ത്തും.