കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ; കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി
Wednesday, January 22, 2025 7:15 PM IST
കൊച്ചി: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിന് ഇരയായ സിപിഎം കൗൺസിലർ കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി. ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കല പറഞ്ഞു.
മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നും കല വെളിപ്പെടുത്തി. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്നും സിപിഎമ്മിൽ തുടരാൻ ആഗ്രഹമില്ലെന്നും കല വ്യക്തമാക്കി.
പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല പറഞ്ഞു.