ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, മു​ൻ ട്ര​ഷ​റ​ർ കെ.​കെ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. ര​ണ്ടു​ദി​വ​സ​ത്തെ ചോ​ദ്യം​ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ർ​ക്കും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് നി​യ​മ​സ​ഭ സ​മ്മേ​ളി​ക്കു​ന്ന​തി​നാ​ൽ ഇ​ള​വു​ന​ൽ​കി​യി​രു​ന്നു. വ്യാ​ഴം, വെ​ള്ളി, ദി​വ​സ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും.