കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ള​ത്ത് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് ഇ​ര​യാ​യ വ​നി​ത കൗ​ണ്‍​സി​ല​ര്‍ ക​ലാ രാ​ജു ര​ഹ​സ്യ​മൊ​ഴി ന​ൽ​കാ​ൻ കോ​ല​ഞ്ചേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി. ആം​ബു​ല​ൻ​സി​ലാ​ണ് ക​ലാ രാ​ജു കോ​ട​തി​യി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നു ക​ലാ രാ​ജു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല. കേ​സി​ൽ കോ​ല​ഞ്ചേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ര​ഹ​സ്യ​മൊ​ഴി ന​ൽ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.

ശ​നി​യാ​ഴ്ച​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ക​ലാ രാ​ജു​വി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ ആ​ക്ര​മി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ക​ലാ രാ​ജു​വി​ന്‍റെ പ​രാ​തി.