പാലക്കാട്ട് വാഹനാപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
Wednesday, January 22, 2025 12:52 PM IST
പാലക്കാട്: മൈലാംപാടത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. സ്കൂട്ടര്‍ യാത്രികരായ സുബേര്‍, മുഹമ്മദുകുട്ടി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് അപകടം. പ്രധാനറോഡിലൂടെ വന്ന കാറും ഇടറോഡിലൂടെ വന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു